video
play-sharp-fill

ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു;  പ്രതിയുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ നിന്നാണ് മാരകലഹരി മരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്

ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു; പ്രതിയുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ നിന്നാണ് മാരകലഹരി മരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്.

നെടുങ്കണ്ടത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ടോണി കെ ജോയിയെ പൊലീസ് മയക്കുമരുന്നുമായി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുങ്കണ്ടത്ത് ഓട്ടോമൊബൈല്‍ സ്ഥാപനവും വര്‍ക്ക്ഷോപ്പും നടത്തി വരികയായിരുന്നു ടോണി. ടോണിയുടെ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉടുമ്പുഞ്ചോല സിഐ ആര്‍ ജയ രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വര്‍ക്ക് ഷോപ്പില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 0.19 മില്ലി ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ടോമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.