video
play-sharp-fill
ഇടുക്കി നെടുംങ്കണ്ടത്ത് എട്ടു വയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദനം; വല്യമ്മയുടെ പരാതിയിൽ പൊലീസെത്തിയപ്പോൾ ജീവനൊടുക്കാൻ അമ്മയുടെ ശ്രമം; ശരീരമാസകലം പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ

ഇടുക്കി നെടുംങ്കണ്ടത്ത് എട്ടു വയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദനം; വല്യമ്മയുടെ പരാതിയിൽ പൊലീസെത്തിയപ്പോൾ ജീവനൊടുക്കാൻ അമ്മയുടെ ശ്രമം; ശരീരമാസകലം പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: നെടുങ്കണ്ടത്ത് എട്ടുവയസുകാരിക്ക്∙ അമ്മയുടെ ക്രൂരമായ മർദനത്തിൽ പരിക്ക്. ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം പൊലീസിൽ അറിയിച്ചതോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു.

ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതു കമ്പംമെട്ട് പൊലീസെത്തിയാണ്. സമീപം കുട്ടികൾക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണു പരുക്കേറ്റതെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭർത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണു പഠിപ്പിക്കുന്നത്.

വേനലവധിയായതോടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം നിൽക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു വല്യമ്മ കേട്ടു. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോൾ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു വല്യമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പൊലീസ് പറഞ്ഞു.