ഇടുക്കി നെടുങ്കണ്ടത്ത് വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; കട പൂർണ്ണമായും കത്തി നശിച്ചു; പത്തുലക്ഷം രൂപയയുടെ നാശനഷ്ടം ; ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് സ്പെയർപാർട്സ് കട കത്തി നശിച്ചു. തൂക്കുപാലം അർപ്പണ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന് ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്.

കട പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. നെടുങ്കണ്ടത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓയിൽ ഉൾപ്പെടെയുള്ള തീ പിടിക്കുന്ന വസ്തുക്കൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാം ഉള്ള മേഖലയിലാണ് കട പ്രവർത്തിച്ചിരുന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.