ആരോ​ഗ്യവകുപ്പിലെ ജീവനക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ആവർത്തനങ്ങളാകുന്നു; കൊട്ടാരക്കരയിലേയും ,കോട്ടയത്തേയും സംഭവത്തിനു പിന്നാലെ ഇടുക്കിയിൽ പൊലീസ് ചികിത്സയ്ക്കെത്തിച്ച രോ​ഗി ഡോക്ടർമാരേയും നേഴ്സുമാരേയും ആക്രമിച്ചു; മദ്യലഹരിയിലായിരുന്ന രോ​ഗിയ്ക്ക് ചികിത്സ നല്കിയത് കൈകാലുകൾ കെട്ടിയിട്ടശേഷം

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: സംസ്ഥാനത്ത് ഡോക്ടർമാരും ജീവനക്കാരും ആക്രമിക്കപ്പെടുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. കൊട്ടാരക്കരയിലേയും ,കോട്ടയത്തേയും സംഭവത്തിനു പിന്നാലെ ഇടുക്കിയിൽ ചികിത്സയ്ക്കെത്തിച്ച രോ​ഗി ഡോക്ടർമാരേയും നേഴ്സുമാരേയും ആക്രമിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം.

video
play-sharp-fill

അടിപിടിക്കേസിൽ പൊലീസ് പിടികൂടിയ പ്രതിയായ നെടുങ്കണ്ടം സ്വദേശിയായ പ്രവീൺ ആണ് ആശുപത്രിയിൽ അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. അടിപിടിക്കേസിൽപിടിയിലായ പ്രതി ആശുപത്രിയിലെത്തിച്ചപ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാൾ ചികിത്സയ്ക്കിടെ ഡോക്ടർമാരേയും നേഴ്സുമാരേയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.പിന്നീട് കൈകാലുകൽ ബന്ധിച്ച ശേഷമാണ് ഇയാൾക്ക് ചികിത്സ നൽകിയിത്.സംഭവത്തിൽ പൊലീസ് മതിയായ സുരക്ഷ നല്കിയില്ലെന്നും ആക്ഷേപമുണ്ട്.

കൊട്ടാരക്കരയിൽ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാടെങ്ങും പ്രതിഷേധമാണ്. ഡോക്ടർമാർ സംസ്ഥനമൊട്ടാകെ സമരത്തിലാണ് സംഭവത്തിൽ പ്രതിഷേധിച്ച്. അതേസമയം ഡോക്ടർ വന്ദനയ്ക്ക് വിടനൽകി ജന്മനാട്. ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഏകമകൾക്ക് അന്ത്യ ചുംബനം നൽകുന്ന മാതാപിതാക്കളുടെ തേങ്ങൽ കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജിൽ കുത്തിവയ്േപെടുക്കുന്നതിനിടയിൽ നേഴ്സ് ആക്രമിക്കപ്പെട്ടതും ഇന്നലെയാണ്. നേഹ ജോണി എന്ന നേഴ്സിന് രോ​ഗിയുടെ ആക്രമണത്തിൽ കൈയ്ക്ക് പൊട്ടലുണ്ട്. തുടർന്നാണ് ഇടുക്കിയിലും സമാന സംഭവം ഉണ്ടായത്.