video
play-sharp-fill

ഇടുക്കിയിൽ ആറ് വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നു; പതിനാലുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു; കുട്ടികളുടെ അമ്മയുടെ സഹോദരി ഭർത്താവിന് വധശിക്ഷ

ഇടുക്കിയിൽ ആറ് വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നു; പതിനാലുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു; കുട്ടികളുടെ അമ്മയുടെ സഹോദരി ഭർത്താവിന് വധശിക്ഷ

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: ഇടുക്കി ആനച്ചാലിന് സമീപം ആമക്കണ്ടത്ത് ആറു വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതിക്ക് വധശിക്ഷ.

നാലു കേസുകളില്‍ മരണം വരെ തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 92 വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് പ്രതി. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

2021 ഒക്ടോബര് 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം.

കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയെ ഏലത്തോട്ടത്തില്‍ വച്ച്‌ ഇയാള്‍ ബലാത്സംഗം ചെയ്തതത്.