ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു; പിന്നീട് കട്ടിലിൽ തലയിടിപ്പിച്ചു; ഇടുക്കിയിൽ കിടപ്പുരോ​ഗിയായ മാതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കിടപ്പുരോഗിയായ മാതാവിനെ ചില്ലു ​ഗ്ലാസുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. മകൻ അമ്മയെ മദ്യലഹരിയിൽ കൊല്ലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി സജീവ് സത്യം പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് ചെയ്തത്.