അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നം; ഇടുക്കിയില്‍ യുവാവിനെ വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിച്ചു; അയല്‍വാസി അറസ്റ്റിൽ

Spread the love

ഇടുക്കി: കരിമ്പനില്‍ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.

സംഭവത്തില്‍ അയല്‍വാസി സണ്ണിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിൻ എന്ന യുവാവിനാണ്‌ വെട്ടേറ്റത്.

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് പിന്നില്‍. തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മില്‍ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവില്‍ ഷെറിനെ വാക്കത്തി കൊണ്ട് സണ്ണി വെട്ടി പരിക്കേല്‍പ്പിച്ചു.

ഷെറിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിന് മുൻപ് സണ്ണിയുടെ മരുമകൻ ടോണി ഷെറിനെ വാഹനം ഇടുപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.