
ഇടുക്കി:തൂക്കുപാലം ടൗണില്‍ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ തടഞ്ഞു നിർത്തി
ഓട്ടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊന്നു.രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.
പ്രതി അനൂപ് പൊലിസ് കസ്റ്റഡിയിൽ. അക്രമത്തിൽ മറ്റൊരാൾക്കും കുത്തേറ്റു. മരിച്ച രതീഷിന്റെ ബന്ധുവാണ് അനൂപ്.
ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രതീഷിൻറെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും അനൂപ് ആക്രമിച്ചു. തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്.
രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



