അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവോലി പുറത്തേട്ട് ബാബുരാജിൻറെ ആത്മഹത്യ;പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്‌

അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവോലി പുറത്തേട്ട് ബാബുരാജിൻറെ ആത്മഹത്യ;പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്‌

സ്വന്തം ലേഖകൻ

ഇടുക്കി: മൂലമറ്റം അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവോലി പുറത്തേട്ട് ബാബുരാജി(52)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്‌.ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പഞ്ചായത്തംഗംകൂടിയായ സി.പി.എം. നേതാവിനെതിരേ കേസെടുക്കാന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

സി.പി.എം.നേതാവിന്റെ ഭീഷണിമൂലമാണ് ജീവനൊടുക്കുന്നതെന്ന ബാബുരാജിന്റെ മരണക്കുറിപ്പിലെ പരമാര്‍ശം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ജീവനക്കാരുടെ സംഘടനകളും ബാബുരാജിന്റെ കുടുംബാംഗങ്ങളും ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി.
ഇതേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോലീസ് വ്യാപകമായി മൊഴിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, ആരോപണവിധേയനായ സി.പി.എം. നേതാവ് അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍, പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന കരാറുകാര്‍ തുടങ്ങി നൂറോളം ആളുകളുടെ മൊഴിയെടുത്തിരുന്നു.

പോത്താനിക്കാട് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഴക്കുളം പോലീസിനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ സി.പി.എം. നേതാവിന് വ്യക്തിപരമായി ആത്മഹത്യയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പോന്ന മൊഴികളോ തെളിവുകളോ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും കേസന്വേഷണം അവസാനിപ്പിക്കുന്നതിന് പോലീസ് തീരുമാനിച്ചിട്ടില്ല.

സി.പി.എം. നേതാവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ സംഘടനയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയുമെല്ലാം നടത്തിയിരുന്നു. അതിനിടെ അന്വേഷണം അട്ടിമറിക്കുന്നതിന് നീക്കം നടക്കുന്നതായി ആരോപണവും ഉയര്‍ന്നിരുന്നു.