
സ്വന്തം ലേഖകൻ
ഇടുക്കി: മൂലമറ്റത്ത് വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നാട്ടുകാരുടെ നേരെ യുവാവ് വെടിവെച്ചു. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സനല്‍ ബാബു സഞ്ചരിച്ച വാഹനവും കാറും തമ്മില്‍ അപകടമുണ്ടായി. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും കാറിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. കഴുത്തില്‍ വെടിയേറ്റ സനല്‍ ബാബു സ്ഥലത്ത് തന്നെ മരിച്ചു.
കേസില്‍ പ്രതിയായ മാവേലിപുത്തന്‍ പുരയില്‍ ഫിലിപ്പ് മാർട്ടിനെ (34) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളടക്കം മൂന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. സനല്‍ ബാബുവിനെ വെടിവച്ചതും ഫിലിപ്പ്ന്നാണ് വിവരം.
സംഭവത്തിന് മുന്‍പ് മൂലമറ്റം അശോക കവലയില്‍ വനിതകള്‍ നടത്തുന്ന തട്ടുകടയില്‍ ഫിലിപ്പ് മാർട്ടിനും സംഘവും ഭക്ഷണം കഴിച്ചിരുന്നു. ഇവിടെവച്ച് ഇവരും തട്ടുകടയ്‌ക്ക് സമീപമുളള നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയി രാത്രിയോടെ മടങ്ങിവന്ന ഫിലിപ്പ് മാർട്ടിനും സംഘവും ഹോട്ടലില്‍ വീണ്ടും കയറി വഴക്കുണ്ടാക്കി. തുടര്‍ന്ന് തോക്കെടുത്ത് വെടിയുതിര്‍ത്ത ശേഷം ഇവിടെനിന്നും പോകുന്ന വഴിയ്‌ക്കാണ് സനല്‍ ബാബു സഞ്ചരിച്ച വണ്ടിയുമായി ഇവരുടെ കാര്‍ തട്ടി അപകടമുണ്ടായത്.
സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കാരണമായതെന്നും മുട്ടം പൊലീസ് അറിയിച്ചു. പ്രതി മുട്ടം പൊലീസ് സ്‌റ്റേഷനിലാണ് ഇപ്പോഴുളളത്. വെടിവയ്‌പ്പ് നടന്നത് കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കാഞ്ഞാര്‍ പൊലീസും കേസന്വേഷിക്കുന്നുണ്ട്.



