
ഇടുക്കി: പുളിയൻമലയിൽ പുലർച്ചെ ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമം. പുളിയന്മല സ്വദേശിയായ വിനോദിന്റെ വീട്ടിലെത്തിയ തൊഴിലാളി വീടിൻറെ ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും അടിച്ച് തകർക്കുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെയാണ് പുളിയൻമലയിലെ വിനോദിന്റെ വീട്ടിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി യാതൊരു പ്രകോപനവും ഇല്ലാതെ വീടിൻറെ ജനല്‍ ചില്ലകള്‍ അടിച്ചു തകർത്തു. തുടർന്ന് ജനാലയ്ക്ക് സമീപം ഇരുന്ന ടി വി, ലാപ്ടോപ്പ് എന്നിവ കുത്തി മറിച്ചിട്ടു. കതക് കമ്പിപ്പാര ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചതോടെ വിനോദ് സമീപവാസികളെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു.
തൊഴിലാളി കൂടുതല്‍ അക്രമാസക്തനായതോടെ പ്രാണരക്ഷാർത്ഥം വീട്ടുകാർ ജനലിലൂടെ ഇയാളുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. ഇതോടെ ഇയാള്‍ കമ്പിപ്പാര ഉപേക്ഷിച്ചു. ഓടിയെത്തിയ സമീപവാസികള്‍ ഇയാളെ പിടികൂടി. തുടർന്ന് വണ്ടൻമോട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ കയ്യില്‍ തിരിച്ചറിയല്‍ രേഖകളും ഒന്നും ഉണ്ടായിരുന്നില്ല. തൊഴിലാളി നല്‍കിയ മൊബൈല്‍ നമ്പറില്‍ പോലീസ് ബന്ധുക്കളെ അറിയിച്ചു. ഝാർഖണ്ഡ് സ്വദേശിയായ ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.



