
സ്വന്തം ലേഖിക
ഇടുക്കി: തോട്ടം മേൽനോട്ടക്കാരനെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ . ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകം നടന്നത് ബുധനാഴ്ച രാത്രിയിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബെന്നിയെ മര്‍ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം . കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



