
ഇടുക്കി മാങ്കുളത്ത് കാട്ടാന ചരിഞ്ഞു; പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ തെന്നി പാറയിടുക്കിൽ വീണതെന്ന് സൂചന
സ്വന്തം ലേഖകൻ
ഇടുക്കി: മാങ്കുളത്ത് കാട്ടാന ചരിഞ്ഞു. മാങ്കുളം പുഴയിൽ വലിയപാറക്കുട്ടിയിൽ പാറയിടുക്കിൽ വീണ് ചരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വലിയ പാറക്കുട്ടി ആദിവാസി കോളനിക്ക് സമീപത്തെ പാറയിടുക്കിൽ ആണ് ആന വീണത്.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുന്നതിനിടയിലോ, വെളളം കുടിക്കാൻ ശ്രമിച്ചപ്പോഴോ അബദ്ധത്തിൽ തെന്നി പാറയിടുക്കിൽ വീണതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ദുരൂഹതയില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.ഒരാഴ്ച മുമ്പ് ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപവും കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
ബിഎൽ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ‘സിഗരറ്റ് കൊമ്പൻ’ എന്നു നാട്ടുകാർ വിളിക്കുന്ന എട്ടു വയസ്സുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റായിരുന്നു ആന ചരിഞ്ഞത്.
Third Eye News Live
0