play-sharp-fill
ഇടുക്കി മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്; രണ്ടുപേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

ഇടുക്കി മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്; രണ്ടുപേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

സ്വന്തം ലേഖകൻ

ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍, വേലായുധന്റെ ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്‍ക്കാണ് ഇടിമിന്നലിനെ തുടര്‍ന്ന് പൊള്ളലേറ്റത്.

ശക്തമായ മഴയും ഇടിയും ഉണ്ടായതോടെ എല്ലാവരും ഓടി വീടുകള്‍ക്കുള്ളില്‍ കയറിയെങ്കിലും വീടിനുള്ളിലേക്ക് മിന്നലിന്‍റെ ആഘാതം പതിക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലിന്‍റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് കുടുംബത്തിന് മിന്നലേറ്റതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേലായുധന്‍റേയും ഭാര്യയുടെയും വസ്ത്രം ഉള്‍പ്പെടെ കരിഞ്ഞ നിലയില്‍ ആയിരുന്നു. വേലായുധനും ജാനുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.