video
play-sharp-fill

Saturday, May 24, 2025
HomeMainചൊക്രമുടി ഭൂമി കയ്യേറ്റം: നാല് പട്ടയങ്ങൾ റദ്ദാക്കി ; അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി...

ചൊക്രമുടി ഭൂമി കയ്യേറ്റം: നാല് പട്ടയങ്ങൾ റദ്ദാക്കി ; അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിച്ചു ; റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നത്

Spread the love

തിരുവനന്തപുരം: ഇടുക്കി ചൊക്രമുടിയിലെ അനധികൃത ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്തിയ സഹചര്യത്തിൽ നാല് പട്ടയങ്ങൾ റദ്ദാക്കിയതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിച്ചു. റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.

ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അന്വേഷണത്തിന് നിർദേശിച്ചിരുന്നു. പരിശോധനയിൽ വ്യാജരേഖകൾ ചമച്ച് അനധികൃതമായി ഭൂമി കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ചു.

അന്വേഷണത്തിൽ കണ്ടെത്തിയ അപാകതകൾ ചൂണ്ടിക്കാട്ടി കുറ്റാരോപിതരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് 1964ലെ കേരള ഭൂപതിവ് ചട്ടം 8 (2), 8 (3) എന്നിവ പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. കയ്യേറ്റക്കാർക്കെതിരെ കൃത്രിമ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഉത്തരവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments