മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍; ഇടുക്കിയിൽ വൈദികൻ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു, വൈദികനെയും കാറിനെയും സാഹസികമായി രക്ഷപ്പെടുത്തി പ്രദേശവാസികൾ, മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വെള്ളം കയറി

Spread the love

ഇടുക്കി: മുള്ളരിങ്ങാട് മലവെള്ളപ്പാച്ചിലിനിടെ ഒഴുക്കില്‍ പെട്ട കാര്‍ കരക്ക് കയറ്റി. ലൂര്‍ദ് മാത പള്ളി വികാരിയുടെ കാറാണ് ഇന്നലെ രാത്രി ഒഴുക്കില്‍പെട്ടത്. ഫാദര്‍ ജേക്കബ് വാട്ടപ്പിള്ളിയെ നാട്ടുകാര്‍ രക്ഷിച്ചു.

 

കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പലയിടത്തും മലവെള്ളപാച്ചിലുണ്ടായി. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിൽ വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയില്‍ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി.

 

കൂട്ടിക്കല്‍ കാവാലി മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും അഭ്യൂഹമുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയില്‍ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് അടക്കം കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അഞ്ചലിപ്പ, ഇരുപത്തിയാറാം മൈല്‍ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. ഇടക്കുന്നം മേഖലയില്‍ കൈത്തോടുകള്‍ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയില്‍ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി.

 

കനത്ത മഴയില്‍ മേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ട്.പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു.