
സ്വന്തം പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി കല്ലാർ ഗവ. ഹൈസ്കൂളിന് ബസ് വാങ്ങി നൽകി സഖാവ് ടി. എം. ജോൺ
സ്വന്തം ലേഖകൻ
ഇടുക്കി: സ്വന്തം പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി കല്ലാർ ഗവ. ഹൈസ്കൂളിന് ബസ് വാങ്ങി നൽകി സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി അംഗം സഖാവ് ടി. എം. ജോൺ.
കഴിഞ്ഞ അധ്യയന വർഷം വരെ പിടിഎ പ്രസിഡന്റായിരുന്ന ടി. എം. ജോണാണ് സ്കൂളിന് സ്വന്തമായി ബസ് വാങ്ങാൻ പുരയിടവും വീടും സഹകരണ ബാങ്കിൽ പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയത്. സ്കൂളിന് ഫണ്ട് കുറവായ സാഹചര്യത്തിലാണ് ഇദ്ദേഹം ആധാരം സ്കൂളിന് കൈമാറി ഈടുവച്ചു പണം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 ലക്ഷത്തോളം രൂപ മുടക്കി ചെറിയ ബസ് വാങ്ങി. ഈ ബസിലാണ് കുട്ടികൾ സ്കൂളിലേക്ക് എത്തുന്നത്. പിന്നീട് ബസിന്റെ ബാധ്യകളെല്ലാം തീർത്തു സ്കൂൾ പി ടി എ ആധാരം ടി. എം. ജോണിന് മടക്കി നൽകി.
Third Eye News Live
0