ഇടുക്കിയിൽ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തിയ സംഭവം; ചികിത്സയിലായിരുന്നു യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു.

മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിലെ മിനി(39) ആണ് മരിച്ചത്.

സംഭവത്തില്‍ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനിടെ രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചത്.