ഇടുക്കിയിൽ ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്; പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
ഇടുക്കി: പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലാണ് സംഭവം. സംഘർഷത്തില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ശാന്തന്‍പാറ പൊലീസ് കേസെടുത്തു.
കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൗഷാദിന്റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ പറഞ്ഞു.
Third Eye News Live
0