
ഇടുക്കി: കട്ടപ്പന കടമാക്കുടിയിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ ഇവർ ഇടുക്കിയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന മുരുകേശ്വരി രമേശ്, മകൻ ശരൺകുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രി ആവശ്യത്തിനായി താമസക്കാർ വീട്ടിൽ നിന്ന് പോയ സമയത്താണ് മോഷണം നടന്നത്. തിരികെ വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് 9.5 പവൻ സ്വർണം മോഷണം പോയ കാര്യം മനസിലാക്കുന്നത്. തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടുകാർ പുറത്തുപോവുമ്പോൾ താക്കോൽ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികൾ സ്വർണം കൈക്കലാക്കുകയായിരുന്നു എന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് പ്രതികൾ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞു. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group