play-sharp-fill
26 ന് ഇടുക്കിയിൽ ഹർത്താൽ

26 ന് ഇടുക്കിയിൽ ഹർത്താൽ

 

സ്വന്തം ലേഖിക

ഇടുക്കി : ഭൂമി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 26ന് ഇടുക്കി ജില്ലയിൽ യു.ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം വരെയാണ് ഹർത്താൽ.

ഓഗസ്റ്റ് 22ന് ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കിയത്. ഇത്പ്രകാരം ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാൻ സാധിക്കില്ല. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഭേദഗതി പ്രകാരം, ഇനി മുതൽ വില്ലേജ് ഓഫീസറുടെ നിരാക്ഷേപത്രവും ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഭേദഗതി ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.അതേസമയം
സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രംഗത്തു വന്നിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു