
സ്വന്തം ലേഖകൻ
ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍. മറ്റന്നാള്‍ എല്‍ഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ജൂണ്‍ 10 വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 16-ന് യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടു.