video
play-sharp-fill

ഇടുക്കിയില്‍ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍; ദമ്പതികള്‍ മരിച്ചു; മക്കൾ ചികിത്സയിൽ; കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

ഇടുക്കിയില്‍ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍; ദമ്പതികള്‍ മരിച്ചു; മക്കൾ ചികിത്സയിൽ; കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.

ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.