video

00:00

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക് ; ബൈക്കിൽ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക് ; ബൈക്കിൽ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്

Spread the love

ഇടുക്കി: ആനക്കുളത്ത് ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചു. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്.

വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ വരുത്തി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തിൽ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.