
400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കടത്താൻ ശ്രമിച്ച യുവാവിന് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി
ഇടുക്കി: മയക്കുമരുന്ന് സ്റ്റാമ്പുമായി എക്സൈസ് പിടികൂടിയ പ്രതിക്ക് 12 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 400 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അഫ്നാസ് (26) നെയാണ് കോടതി ശിക്ഷിച്ചത്.
2019 ഒക്ടോബർ 27 നാണ് യുവാവിനെ എക്സൈസ് പിടികൂടുന്നത്. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
Third Eye News Live
0