
ഇടുക്കി: തൊടുപുഴ കാരിക്കോടുള്ള ഇടുക്കി ജില്ല ആശുപത്രിയില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയാകുന്നു.
കെട്ടിടം പൊളിച്ചു നീക്കണമെങ്കില്‍ ജില്ല പഞ്ചായത്തില്‍ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേല്‍ക്കൂര തകർന്ന കെട്ടിടത്തിലാണ് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്.
തൊടുപുഴ ജില്ല ആശുപത്രിയിലെ ഈ കെട്ടിടത്തിന് 70 വർഷം പഴക്കമുണ്ട്. മേല്‍ക്കൂര തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്ന് ഒരു വർഷം മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളെല്ലാം മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി.
അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാൻ അനുമതി തേടി എട്ടുമാസം മുൻപ് ജില്ല പഞ്ചായത്തിന് കത്തു നല്‍കിയെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാല്‍, തുടർ നടപടിയുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


