പോളിംഗിലെ ഇടിവ്; തുണയ്ക്കാത്ത കേരള കോണ്‍ഗ്രസ് കൂട്ടുക്കെട്ട്; ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചടുക്കി ഡീന്‍ കുര്യാക്കോസിൻ്റെ തകര്‍പ്പന്‍ ഭൂരിപക്ഷം; ഇടുക്കിയില്‍ ഇടതിന് പാളിയതെങ്ങനെ..!

Spread the love

ഇടുക്കി: പോളിംഗ് ശതമാനത്തിലെ ഇടിവിലും കേരള കോണ്‍ഗ്രസ് (എം)ന്റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു.

ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷം ഇടതു പാളയത്തില്‍ അമ്പരപ്പ് മാത്രമല്ല ഞെട്ടലുമുണ്ടാക്കി. ഇടതുകോട്ടയായ ഉടുമ്പഞ്ചോല അടക്കം ഏഴ് മണ്ഡലങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ ഉണ്ടായത് യു ഡി എഫ് തേരോട്ടമായിരുന്നു. സി പി എമ്മിലെ ജോയ്‌സ് ജോര്‍ജുമായി മൂന്നാമങ്കത്തിനിറങ്ങിയ ഡീന്‍ കുര്യാക്കോസിന് ഇത് തുടര്‍ച്ചയായ രണ്ടാം ജയമാണ്.

2019ല്‍ 171053 വോട്ടായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. ഡീന്‍ കുര്യാക്കോസിന് 4,32,372 വോട്ടും ജോയ്സ് ജോര്‍ജിന് 2,98,645 വോട്ടുമാണ് അന്ന് ലഭിച്ചത്. എന്‍ഡിഎയുടെ സംഗീത വിശ്വനാഥന്‍ നേടിയത് 91,323 വോട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തവണ ഡീനിന്‍റെ ലീഡ് കഴിഞ്ഞ തവണത്തേക്കാള്‍ 12675 വോട്ടാണ്.