കാലവര്‍ഷം ശക്തം! ഇടുക്കി ഡാമില്‍ മുൻവര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 130 അടിക്ക് മുകളില്‍; കെഎസ്‌ഇബിക്ക് ആശ്വാസം

Spread the love

ഇടുക്കി : കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ അണക്കെട്ടുകള്‍ ജലസമൃദ്ധിയിലായി.

video
play-sharp-fill

2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴി‌ഞ്ഞ വർഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്‌ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്.

മെയ് 24 നാണ് കേരളത്തില്‍ കാലവർഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 30 ശതമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയർന്നു തുടങ്ങി.

ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.