video
play-sharp-fill
ഇടുക്കി ജില്ലയിലെ ഡാമുകളിൽ അടിയന്തരഘട്ടത്തിൽ ഇനി സൈറൻ മുഴങ്ങും ; ട്രയൽ റൺ ഇന്ന് വൈകിട്ട് ; പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കളക്ടർ

ഇടുക്കി ജില്ലയിലെ ഡാമുകളിൽ അടിയന്തരഘട്ടത്തിൽ ഇനി സൈറൻ മുഴങ്ങും ; ട്രയൽ റൺ ഇന്ന് വൈകിട്ട് ; പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കളക്ടർ

 

സ്വന്തം ലേഖിക

ഇടുക്കി: ഇനി മുതൽ പ്രളയപശ്ചാത്തലത്തിലും അടിയന്തര ഘട്ടത്തിലും ഡാമുകൾ തുറക്കുന്നത് ജനങ്ങളെ അറിയിക്കാൻ സൈറൻ മുഴങ്ങും. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഡാം തുറക്കുമ്പോൾ സൈറൻ പ്രവർത്തിക്കും. ഇടുക്കി, ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിലാണ് സൈറണുകളുടെ പ്രവർത്തനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുവേണ്ടി പരീക്ഷണാർത്ഥം ചൊവ്വാഴ്ച സൈറൻ ട്രയൽ റൺ നടത്തും. ചൊവ്വാഴ്ച വെകിട്ട് അഞ്ചു മണിയ്ക്ക് മുൻപാണ് ട്രയൽ റൺ നടത്തുകയെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രയൽ റൺ നടത്തുന്ന അവസരത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

Tags :