video
play-sharp-fill

ഇടുക്കി ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ രണ്ടരലക്ഷം ഘന അടി വെള്ളം പുറത്തേക്ക്;  ചപ്പാത്തില്‍ വെള്ളം കയറി; പെരിയാർ തീരത്ത് അതീവ ജാഗ്രത

ഇടുക്കി ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ രണ്ടരലക്ഷം ഘന അടി വെള്ളം പുറത്തേക്ക്; ചപ്പാത്തില്‍ വെള്ളം കയറി; പെരിയാർ തീരത്ത് അതീവ ജാഗ്രത

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നേരത്തേ തുറക്കാതിരുന്ന രണ്ട് ഷട്ടര്‍കൂടി തുറന്നത്.
ഇതോടെ സെക്കന്‍ഡില്‍ രണ്ടരലക്ഷം ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ തടിയമ്പാട് ചപ്പാത്തില്‍ വെള്ളംകയറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളംകയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴപെയ്യുന്നതിനൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതുമാണ് ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ത്തിയത്. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 40 സെ.മി ആയി ഉയര്‍ത്തി. മാട്ടുപ്പെട്ടി ഡാമിൻ്റെ ഷട്ടറുകളും പത്തനംതിട്ടയിലെ പമ്പ അണക്കെട്ടും ഇന്ന് വൈകിട്ടോടെ തുറക്കും.

നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടില്‍ വെള്ളം കയറിയെന്നും റിപ്പോര്‍ട്ടുണ്ട്. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്.