video
play-sharp-fill

Tuesday, May 20, 2025
HomeMainനാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും; ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും;...

നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും; ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും; ഇടമലയാര്‍ ഡാമിൻ്റെ 2 ഷട്ടറുകളും നാളെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Spread the love

സ്വന്തം ലേഖിക

ഇടുക്കി: നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പത്തനംതിട്ടയിലെ രണ്ട് ഡാമുകള്‍ക്ക് കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ , മൂഴിയാര്‍ ഡാമുകളാണ് റെഡ് അലേര്‍ട്ടിലെത്തിയത്. കൂടാതെ ചിമ്മിനി ഡാമിൻ്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിൻ്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണിക്ക് 2 ഷട്ടറുകള്‍ 80 സെ.മീ വീതമാണ് തുറക്കുക. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

അതേസമയം ഇടുക്കിയില്‍ വീണ്ടും മഴ കനത്തു. ചെറുതോണിയിലും ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് 2397.28 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടി.

പെരിയാറിന്‍റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കക്കി ഡാമില്‍ നിന്നുള്ള ജലം പമ്പ-ത്രിവേണിയിലെത്തി. രാവിലെ 11.15ഓടെയാണ് ഡാം തുറന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ടയിലെ കുറുമ്പന്‍മൂഴി, വടശേരിക്കര, പെരുന്നാട് തുടങ്ങി സ്ഥലങ്ങളിലും വെള്ളം എത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments