play-sharp-fill
ഇടുക്കി ഡാം ട്രയൽ റണ്ണിനായി 12 മണിക്ക് തുറക്കും; അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തും; നാല് മണിക്കൂർ തുറന്നു വെക്കുമ്പോൾ വെള്ളം ഒഴുകി എത്തുക ലോവർ പെരിയാറിലേക്ക്; പെരിയാർ നദിയുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്; മീൻ പിടിക്കാനും സെൽഫിയെടുക്കാനും ഇറങ്ങരുത്:

സ്വന്തം ലേഖകൻ

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അൽപ്പം സമയത്തിനകം ഡാം തുറന്ന് വെള്ളം ഒഴുക്കാനുള്ള നടപടികൾ തുടങ്ങും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയിലേക്ക് അടുക്കുകയാണ്, കനത്ത ജാഗ്രതാ നിർദ്ദേശം എങ്ങും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടർ ആകും തുറക്കുക. ഉച്ചക്ക് 12 മണിക്ക് ഷട്ടർ തുറക്കാനാണ് തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തുക. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂർ നേരം തുറന്നിടും. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു അറിയിച്ചു. ചെറുതോണി ഡാമിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രതപുലർത്തേണ്ടതാണ്. പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രയൽ റൺ നടത്താൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി എം.എം. മണി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.എം. മണിയുടെ നേതൃത്വത്തിൽ ശക്തമായ തയ്യാറെടുപപുകൾ നടത്തി വരികയാണ്. സൈന്യത്തിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന രൂക്ഷമായ മഴയാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം.