play-sharp-fill
ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; ജനങ്ങൾ  ജാ​ഗ്രത പാലിക്കണം; അനാവശ്യ യാത്രകൾ ഒഴിവാക്കണം; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണം; അനാവശ്യ യാത്രകൾ ഒഴിവാക്കണം; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.അഞ്ച് ഷട്ടറുകൾ ഉള്ള ഡാമിന്റെ രണ്ട്,മൂന്ന്,നാല് എന്നീ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.രാവിലെ 11നാണ് മൂന്നാമത്തെ ഷട്ടർ തുറന്നത്.


വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിക്കാണ് നാലാമത്തെ ഷട്ടർ തുറന്നത്. രണ്ടാമത്തെ ഷട്ടറാണ് അവസാനം തുറക്കുന്നത്. മിനിറ്റുകളുടെ ഇടവേളയിൽ 3 മുന്നറിയിപ്പ് സൈറൺ മുഴക്കിയശേഷമാണ് ഷട്ടറുകൾ തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾ ഉയർത്തുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.