
ഇടുക്കി ഡാമിന്റൈ ദൃശ്യങ്ങൾ പകർത്തരുതെന്ന് പറഞ്ഞതിന് പോലീസുകാരനെ യുവതി ക്രൂരമായി മർദ്ദിച്ചു
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി ഡാമിന് മുകളിലെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് വിലക്കിയ പൊലീസുകാരനു നേരെ യുവതിയുടെ ക്രൂര മർദ്ദനം. ഡാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ശരത് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയപ്പോൾ കേസെടുക്കാൻ സിഐ തയ്യാറായില്ലെന്നും പോലീസുകാരൻ പരാതി പറഞ്ഞു. ഇതോടെ പോലീസുകാരൻ എസ്പിക്ക് നേരിട്ട് പരാതി നൽകി.
Third Eye News Live
0