അപകട സാധ്യത: ഇടുക്കി ഡാം വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്

Spread the love

ഇടുക്കി: സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്. സഞ്ചാരികൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചിരിക്കുകയാണ്.

സുരക്ഷാക്രമീകരണം ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവ ഒറ്റ ഫ്രയിമിൽ കാണാം എന്നതായിരുന്നു ഇതിൻറെ പ്രത്യേകത.