കുടുംബവഴക്ക് ;ഇടുക്കി കുമളിയിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു;ഭർത്താവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

കുമളി: കുടുംബവഴക്കിനെത്തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു. ചക്കുപള്ളം പട്ടാശേരിൽ പി.എസ്.അനിത(42) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും. പൊള്ളലേറ്റ ഭർത്താവ് വിനോദ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

video
play-sharp-fill

ഇക്കഴിഞ്ഞ 12ന് രാത്രിയിലാണ് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായതും തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതും. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ഭർത്താവാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു.

ികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അനിത മരിച്ചത്. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കൽ കോളജിലെത്തി മേൽനടപടികളെടുത്തു. മക്കൾ: അനന്തകുമാർ, സുനന്ദകുമാർ, ആദർശ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group