ഇടുക്കിയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം; ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

പീരുമേട്: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇടുക്കിയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം.

ഏലപ്പാറയില്‍ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ ഹര്‍ത്താലനുകൂലികള്‍ കയ്യേറ്റം ചെയ്തു. പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തുമണിയോടെ ഏലപ്പാറയില്‍ വച്ചായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞു നിര്‍ത്തി ബിനീഷിനെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

ബിനീഷിന്റെ പരാതിയില്‍ പീരുമേട് പൊലീസ് കേസെടുത്തു. ഹര്‍ത്താലില്‍ പലയിടത്തും അക്രമമുണ്ടായിരുന്നു.

കട്ടപ്പനയില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.