ഇടുക്കി കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ പാസ് ഇല്ലാതെ വന്ന വാഹനം ചോദ്യം ചെയ്തതിന് സിഐ ക്ക് നേരെ കയ്യേറ്റം

Spread the love

 

ഇടുക്കി: ഇടുക്കി കമ്പംമെട്ട് സിഐക്ക് നേരെ കയ്യേറ്റം. തമിഴ്നാട് സ്വദേശിയായ അബ്ബാസ് ആണ് കയ്യേറ്റം നടത്തിയത്. തമിഴ്നാട്ടിൽ നിന്ന് പാസ് ഇല്ലാതെ വന്ന വാഹനത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഡ്രൈവറായ അബ്ബാസ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

 

തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ചെക്ക് പോസ്റ്റിൽ മറ്റു ഡ്രൈവർമാർ ഉപരോധം തുടരുന്നു. ഇടുക്കി ചെക്ക് പോസ്റ്റിൽ ഇന്ന് ഉച്ചകഴിഞ്ഞോടെയാണ് സംഭവം. സംഭവത്തിൽ പരിക്കേറ്റ സി ഐ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.