video
play-sharp-fill

ഇടുക്കി ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു; ഭയം ഒഴിയാതെ ജനങ്ങള്‍; ആനകളെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം  തുടരും

ഇടുക്കി ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു; ഭയം ഒഴിയാതെ ജനങ്ങള്‍; ആനകളെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം തുടരും

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാവില്‍ കാട്ടാന ഒരു വീട് ഭാഗികമായി തകര്‍ത്തു.

മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മഹേശ്വരിയും മകള്‍ കോകിലയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഭീതിയില്‍ പ്രദേശവാസികള്‍.
ആനകളെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം ഇന്നും തുടരും.

അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാര്‍ക്ക് പുറമെ കാടിറങ്ങുന്ന കാട്ടാനക്കൂട്ടവും ജനജീവിതം ബുദ്ധിമുട്ടിലാക്കി. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന പത്ത് ആനകളില്‍ മൂന്ന് കുട്ടിയാനകളും ഉള്‍പ്പെടുന്നുണ്ട്.

അക്രമകാരിയായ അരിക്കൊമ്പനും ജനവാസ മേഖലയിലെത്തുക പതിവാണ്. പലപ്പോഴായി ഇറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപക നാശനഷടങ്ങളാണുണ്ടാക്കിയിട്ടുള്ളത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.