ഇടുക്കിയിലെ അടയ്‌ക്കാ കളത്തിൽ ബാലവേല ; 37 കുട്ടികളെ കണ്ടെത്തി
സ്വന്തം ലേഖിക
ഇടുക്കി :വണ്ണപ്പുറത്ത് അടയ്‌ക്കാ കളത്തിൽ ബാലവേല ചെയ്ത് വരികയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികൾ ദിവസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്.
അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി. സംഭവത്തിൽ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാൻ ബാലക്ഷേമ സമിതി പൊലീസിന് നിർദ്ദേശം നൽകി.കുട്ടികളെ ബാലാക്ഷേമ സമിതി രക്ഷിതാക്കൾക്കൊപ്പം വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലക്ഷേമ സമിതിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അടയ്ക്കാ കളത്തിൽ തുടർച്ചയായി പണിയെടുത്തതിനാൽ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്. അസം സ്വദേശികളാണ് കുട്ടികൾ. 9നും 15നും വയസിനിടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും.
അടയ്ക്ക കളത്തിൽ പണിയെടുക്കുന്നതിനായി 47 കുടുംബങ്ങളെ അസമിൽ നിന്നെത്തിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പണിയെടുത്ത് കൊണ്ടിരുന്നത്.
വിവരങ്ങൾ ശേഖരിച്ച ശേഷം ഇനി പണിയെടുപ്പിക്കില്ലെന്ന ഉറപ്പിൽ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പരിശോധന നടത്തുമ്േൾ മുങ്ങിയ അടയ്ക്ക് കളംനടത്തിപ്പുകാരനായി പൊലീസ് അന്വേഷണം തുടങ്ങി.