
ഇടുക്കി: പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 43കാരന് ആറു വർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. വലിയ തോവള സ്വദേശിയായ മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ് നാരായണനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2025 ജൂണിലാണ് കേസിന് ആധാരമായ സംഭവം നടന്നത്. മാമ്പഴം നല്കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പ്രതി അതിക്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടി വീട്ടിലേക്ക് മടങ്ങാൻ വൈകിയതിനെ തുടർന്ന് പിതാവ് അന്വേഷിച്ചെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്ന. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പിതാവ് അയൽവാസികളുമായി പ്രതിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ സംഭവം വിവാദമായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ശിക്ഷകൾ പരിഗണിച്ചപ്പോൾ, ഉയർന്ന ശിക്ഷയായ മൂന്ന് വർഷം അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


