
ഇടുക്കി: ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്ക് സമീപം പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയില്‍ വ്യാഴാഴ്ച രാത്രി 11:30 ഓടെ നിയന്ത്രണം വിട്ട ഒരു കാർ റോഡില്‍ നിന്ന് ഏകദേശം 40 അടി താഴ്ചയിലേക്ക് ‘പറന്നിറങ്ങി’.
താഴെയുണ്ടായിരുന്ന ഒരു വീടിന് മുകളിലൂടെ തൊടാതെ കടന്നുപോയി അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.
മാട്ടുക്കട്ടയ്ക്ക് സമീപം കട്ടപ്പന ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡിലുണ്ടായിരുന്ന ഒരു ചെറിയ വളവ് തിരിയാതെ കാർ നേരെ മുന്നോട്ട് പാഞ്ഞതാണ് അപകടകാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിന് താഴെ താമസിക്കുന്ന കുരീപ്പറമ്പില്‍ ജയരാജിൻ്റെ ടെറസ് വീടിന് മുകളിലൂടെയാണ് കാർ പറന്നുപോയത്. വീടിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാർ അടുത്ത പുരയിടത്തിലേക്ക് പതിക്കുകയായിരുന്നു.
അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ആദ്യം അപകടം തിരിച്ചറിഞ്ഞില്ല. പിന്നീട് പുറത്ത് സംസാരം കേട്ട് വീണ്ടും ഇറങ്ങി നോക്കിയപ്പോഴാണ് കാർ കിടക്കുന്നത് കണ്ടത്.
കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കുകളില്ലാതെ പുറത്തിറങ്ങാൻ സാധിച്ചു. കാർ റോഡില്‍ നിന്ന് തെന്നിമാറിയ ഭാഗത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിരുന്നില്ല.