ഇടുക്കിയില്‍ നിയന്ത്രണം വിട്ട് കാര്‍ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു ; വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തിയെങ്കിലും കാർ കരയ്ക്ക് കയറ്റാൻ പറ്റിയില്ല; ഒടുവില്‍ കാറിനെ വടമിട്ട് പിടിച്ചുകെട്ടി നാട്ടുകാര്‍
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: ആനക്കല്ലില്‍ തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി. കനത്ത മഴയെ തുടർന്ന് 500 മീറ്ററോളം ഒഴുകിപോയ കാർ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തിയെങ്കിലും കാർ കരയ്ക്ക് കയറ്റാൻ പറ്റിയില്ല. തുടർന്ന് നാട്ടുകാർ വടമിട്ട് കാർ പിടിച്ചുകെട്ടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ഈറോട് സ്വദേശി ഗൗതത്തിന്റെ കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് വീണത്. എന്നാല്‍ അപകടത്തില്‍ പാലത്തിനടിയിലെ തോട്ടിലേക്ക് കാർ വീണെങ്കിലും ആ സമയം അധികം വെള്ളമുണ്ടായിരുന്നില്ല. തുടർന്ന് പരിക്കേറ്റ ഗൗതമിനെ തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വെള്ളിയാഴ്ച രാത്രിയില്‍ കനത്ത മഴപെയ്തതോടെ പാലത്തിനടിയിലെ തോട്ടില്‍ വെള്ളം കയറി കാർ ഒഴുകി പോകുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോമ്ബയാര്‍ ആനക്കല്ല് ആറ്റില്‍ കാർ വീണു. തുടർന്ന് വാഹനം കരക്ക് കയറ്റാൻ അഗ്നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാല്‍ ശ്രമം വിഫലമായി. തുടർന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാർ കരയില്‍ കയറ്റിയത്.