video
play-sharp-fill

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: ഇടുക്കി റോഡിൽ വാഴവരക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ കാറിന് തീപിടിച്ചു. തിരുവല്ല സ്വദേശി മാത്യു പി. ജോസഫിെന്റ കാറിനാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ തീപിടിച്ചത്. മാത്യുവും ഭാര്യയും മക്കളുമടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്.

വാഹനത്തിൽ തീ പടർന്നത് മറ്റുവാഹന യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുമ്പോഴേക്കും കാർ മുഴുവനായും തീപടർന്നു കഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിൽ നിന്നും ഇവർ പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനെ. തുടർന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. എന്നാൽ അപ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു.

Tags :