video
play-sharp-fill

അവസാന യാത്രയിലും അകമ്പടിയായി പത്ത്  ആംബുലന്‍സുകള്‍; തീരാ നോവായി ആന്‍ മരിയ ഇനി വേദനയില്ലാത്ത ലോകത്ത്; മൃതദേഹം സംസ്ക്കരിച്ചു; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേർന്ന്  നാട്….!

അവസാന യാത്രയിലും അകമ്പടിയായി പത്ത് ആംബുലന്‍സുകള്‍; തീരാ നോവായി ആന്‍ മരിയ ഇനി വേദനയില്ലാത്ത ലോകത്ത്; മൃതദേഹം സംസ്ക്കരിച്ചു; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേർന്ന് നാട്….!

Spread the love

സ്വന്തം ലേഖിക

ഇടുക്കി: തീര നോവായി ആൻ മരിയ മറയുമ്പോള്‍ നൊമ്പരത്തിലാണ് ഒരു നാട് മുഴുവൻ.

വൻ ജനാവലിയാണ് ആൻ മരിയയെ ഒരുനോക്ക് കാണാനായി വീട്ടിലേക്കും പള്ളിയിലേക്കും എത്തിയത്.
രണ്ട് മണിയോടെയാണ് വീട്ടില്‍ സംസ്കാര ശുശ്രൂഷകള്‍ തുടങ്ങിയത്. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവരെത്തി ആദരാഞ്ജലികള്‍ അ‌ര്‍പ്പിച്ചു. തുടര്‍ന്ന് ഇരട്ടയാര്‍ സെന്‍റ് തോമസ് പള്ളിയിലേക്ക് വിലാപയാത്രയായി എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയിലെ കര്‍മ്മങ്ങള്‍ക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആൻ മരിയയോടുള്ള ആദര സൂചകമായി പത്ത് ആംബുലൻസുകള്‍ അകമ്പടി സേവിച്ചു.

ജൂണ്‍ ഒന്നിന് ഇരട്ടയാര്‍ സെൻ്റ് തോമസ് പള്ളയിലെ കുര്‍ബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശിച്ചു.

കുറഞ്ഞ സമയം കൊണ്ട് മലയോര പാതയിലൂടെ കൊച്ചിയിലെത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ആംബുലൻസില്‍ കൊണ്ടുപോകുന്ന കുട്ടിക്ക് വഴിയൊരുക്കാൻ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് ഇടപെട്ടു. മാധ്യമങ്ങളും പോലീസും സമൂഹമാധ്യമ കൂട്ടായ്മകളും ആംബുലൻസ് കടന്നു പോകുന്ന വഴി പ്രചരിപ്പിച്ചു.

അങ്ങനെ നാടൊന്നാകെ കൈകോര്‍ത്ത് ആൻ മരിയയ്ക്ക് വഴിയൊരുക്കി.
അങ്ങനെ തടസ്സങ്ങള്‍ ഒന്നുമില്ലാതെ കട്ടപ്പനയില്‍ നിന്ന് 139 കിലോമീറ്റര്‍ പിന്നിട്ട് രണ്ടു മണിക്കൂര്‍ 39 മിനിറ്റുകൊണ്ട് ആൻ മരിയയെ അമൃത ആശുപത്രിയില്‍ എത്തിച്ചു. 132 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കിയാണ് എറണാകുളത്തെത്തിച്ചത്.

അതിവേഗം ആംബുലൻസ് പായിച്ചത് മണിക്കുട്ടനും ബിബിനുമായിരുന്നു.
ഏതൊരു രോഗിയെയും പോലെയല്ല ഇവര്‍ക്ക് ആൻ മരിയ. ജോലിത്തിരക്കുകള്‍ക്കിടയിലും പതിവായി ആരോഗ്യ വിവരം ഇവര്‍ അന്വേഷിച്ചിരുന്നു.
ആംബുലൻസ് ഡ്രൈവര്‍മാരെന്ന നിലയിലുള്ള ദൗത്യം ഇരുവരും പൂര്‍ത്തിയാക്കിയെങ്കിലും ആൻ മരിയ ഉള്ളില്‍ ഒരു നോവായി തന്നെ അവശേഷിക്കുകയാണ്.