അനധികൃത കെട്ടിട നിർമ്മാണങ്ങൾ സാധൂകരിക്കും ; 1500 ചതുരശ്ര അടിക്ക് താഴെയുള്ളവയ്ക്ക് ഇളവ് നൽകും

അനധികൃത കെട്ടിട നിർമ്മാണങ്ങൾ സാധൂകരിക്കും ; 1500 ചതുരശ്ര അടിക്ക് താഴെയുള്ളവയ്ക്ക് ഇളവ് നൽകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിർമാണങ്ങൾക്ക് നിയമ സാധുത നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 1964ലെ ഭൂമിപതിവ് നിയമം അനുസരിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ഇതനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിർമ്മാണങ്ങളിൽ 15 സെന്റും 1500 സ്‌ക്വയർ ഫീറ്റ് കെട്ടിടവുമാണെങ്കിൽ അത് ഉടമകൾക്ക് തന്നെ നൽകാനാണ് തീരുമാനം എടുത്തത്. എന്നാൽ,? സംസ്ഥാനത്ത് മറ്റെവിടേയും ഭൂമിയോ കെട്ടിടമോ ഇല്ലെന്ന് ഉറപ്പാക്കി മാത്രമെ ഈ ഇളവിന് പരിഗണിക്കു എന്ന വ്യവസ്ഥയും ഉണ്ടെന്നാണ് വിവരം. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുക്കും. ഈ കെട്ടിടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് പിന്നീട് സർക്കാർ തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലയിലെ കർഷകരും ചെറുകിടവ്യാപാരികളും ഏറെനാളായി ഉന്നയിക്കുന്ന ആവശ്യത്തിലാണ് സർക്കാർ അനുകൂല തീരുമാനമെടുത്തത്. ഭൂപരിധി 1500 സ്‌ക്വയർ ഫീറ്റായി നിശ്ചയിക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് തീരുമാനമെടുത്തത്.