ഇടുക്കിയില്‍ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; അപകടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി പോകുന്നതിനിടെ
സ്വന്തം ലേഖിക
ഇടുക്കി: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.
രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
പുലര്‍ച്ചെ 4.30 ഓടെ കുളത്രക്കുഴിയില്‍ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെയും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുൻപ് പഞ്ഞി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. കൊടുംവളവില്‍ ക്രാഷ് ബാരിയര്‍ പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും സൂചനാ ബോര്‍ഡുകള്‍ കാണത്തക്കവിധം സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.