play-sharp-fill
ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞുമോന്റെ മരണം കൊലപാതകം; ബന്ധുവായ സുധീഷ് അറസ്റ്റിൽ; മനോജിനെ കൊല്ലാനാണ് ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയതെന്ന് പ്രതി

ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞുമോന്റെ മരണം കൊലപാതകം; ബന്ധുവായ സുധീഷ് അറസ്റ്റിൽ; മനോജിനെ കൊല്ലാനാണ് ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയതെന്ന് പ്രതി

സ്വന്തം ലേഖകൻ

ഇടുക്കി: വഴിയില്‍ നിന്ന് വീണുകിട്ടിയതെന്ന് പറഞ്ഞ് നല്‍കിയ മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യക്കുപ്പിയില്‍ ഒഴിച്ചാണ് സുധീഷ് കൊല നടത്തിയതെന്നും പൊലീസ് പറയുന്നു.

ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണ് കിട്ടിയ മദ്യം അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജനുവരി 12 നാണ് അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം മദ്യം നൽകിയതെന്ന് ചികിത്സയിലുള്ളവർ പൊലീസ് മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.