play-sharp-fill
ഇടുക്കി അടിമാലിയിൽ വയോധികയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; അന്വേഷണം  ആരംഭിച്ച് പൊലീസ്

ഇടുക്കി അടിമാലിയിൽ വയോധികയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി: അടിമാലിയിൽ വയോധികയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മന്നംകാല പുതുപ്പറമ്പില്‍ ആമിന (70) യെയാണ് കഴുത്തില്‍ മുറിവുകളോടെ കണ്ടെത്തിയത്.

വൃദ്ധയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി വരുന്നതേയുള്ളൂവെന്ന് പോലീസ്.