video
play-sharp-fill
ഇടുക്കിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്  ; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ

ഇടുക്കിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ

സ്വന്തം ലേഖകൻ
ഇടുക്കി: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം.

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ
അമ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കോട്ടയം പാലയ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. 14 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്.